Showing posts with label Viral. Show all posts
Showing posts with label Viral. Show all posts

Tuesday, March 26, 2019

'സൂര്യാഘാതം ഒക്കെയെന്ത്'; ഇത് വെറും ട്രോള്‍ അല്ല, മുന്നറിയിപ്പാണ്...

sunburn alert by dr nelson joseph

സംസ്ഥാനത്ത് സൂര്യാഘാത ഭീതി ഇപ്പോഴും തുടരുന്നു. സൂര്യാഘാതത്തില്‍ നിന്ന് രക്ഷ നേടാന്‍ പല മുന്നറിയിപ്പുകളും ആരോഗ്യവകുപ്പ് നല്‍കുന്നുണ്ടെങ്കിലും പലരും അത് അവഗണിക്കുന്ന സാഹചര്യമാണിപ്പോള്‍. ഈ സാഹചര്യത്തിലാണ് സൂര്യാഘാതത്തിന്‍റെ മുന്‍കരുതലുകള്‍  ട്രോള്‍ രൂപത്തില്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച് ഡോ. നെൽസൺ ജോസഫ് ചിന്തിക്കുന്നത്. ട്രോളുകള്‍ പെട്ടെന്ന് ജനങ്ങളിലേക്ക് സന്ദേശങ്ങള്‍ എത്തിക്കും. സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങൾ, ലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ട കാര്യങ്ങൾ, ചികിത്സ, കൂടായുളളവര്‍ക്ക് സൂര്യാഘാതമേറ്റാല്‍ ചെയ്യേണ്ടത്, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെല്ലാമാണ് ട്രോളുകളായി എത്തുന്നത്. 
സൂര്യാഘതത്തിന്‍റെ ലക്ഷണങ്ങള്‍ 
1. വിളറിയപോലുള്ള ചര്‍മ്മം
2. ക്ഷീണം, തളര്‍ച്ച
3. ചെറിയ തലകറക്കവും ഓക്കാനവും
4. വിയര്‍ക്കുക
5. ഉയര്‍ന്ന തോതിലുളള ഹൃദയമിടിപ്പ്
6. പേശികളുടെ കോച്ചിപ്പിടുത്തം


മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഏതെങ്കിലും തോന്നിയാല്‍ അടുത്തുളള തണലില്‍ പോയി വിശ്രമിക്കുക 
ഉടന്‍ ചികിത്സ ലഭ്യമാക്കേണ്ട സന്ദര്‍ഭങ്ങള്‍ 
1. ചര്‍മ്മം ഒട്ടും വിയര്‍ക്കാത്ത അവസ്ഥ ഒപ്പം ചൂടുള്ള, വരണ്ട ചര്‍മ്മം
2. സ്ഥലകാല വിഭ്രാന്തി, ഛര്‍ദ്ദി, ശ്വാസം മുട്ടല്‍
3. വിങ്ങുന്നതുപോലുളള തലവേദന
4. ബോധക്ഷയം 

കൂടായുളളവര്‍ക്ക് സൂര്യാഘാതമേറ്റാല്‍
1. ഉടന്‍‌ തന്നെ തണലുളളിടത്തേക്ക് മാറ്റുക
2. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുക
3. തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടയ്ക്കുക
4. രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക 
പ്രതിരോധ മാര്‍ഗങ്ങള്‍ 
1. നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കുക 
2. ചായയും കാപ്പിയും കൃത്രിമ ശീതളപാനീയങ്ങളും ബിയര്‍, മദ്യം എന്നിവയും ഒഴിവാക്കുക പകരം തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പുചേര്‍ത്ത് ഉപയോഗിക്കാം
3. രാവിലെ പതിനൊന്ന് മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് വരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം


4.  തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം എന്നിവ ഒഴിവാക്കുക
5. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക 
6. പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക.


Read More

Monday, March 25, 2019

അശ്വിനെ പരിഹസിച്ച് ക്രിക്കറ്റ് ലോകം; മോര്‍ഗന്‍, കൈഫ് അങ്ങനെ പോകുന്നു നിര

Twitterati's trolls Ashwin for Mankading wicket

ജയ്പൂര്‍: കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറെ പുറത്താക്കിയതാണ് ഇന്ന് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ക്രിക്കറ്റിലെ ചതി പ്രയോഗം എന്നറിയപ്പെടുന്ന മങ്കാദിങ്ങിലൂടെയാണ് അശ്വിന്‍.


ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ അശ്വനില്‍ നിന്ന് ഇങ്ങനെയൊരു സംഭവം അപ്രതീക്ഷിതമായിരുന്നു. ട്വിറ്ററില്‍ അശ്വിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ചില ട്വീറ്റുകല്‍ വായിക്കാം..




Read More

Tuesday, March 19, 2019

പെണ്‍വേഷം കെട്ടി സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തു; യുഎഇയില്‍ യുവാവിന് ജയില്‍ ശിക്ഷ

Man dresses up like woman in UAE shares photos online

അബുദാബി: പെണ്‍വേഷം കെട്ടി സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത യുവാവിന്റെ ശിക്ഷ ഫെഡറല്‍ സുപ്രീം കോടതി ശരിവെച്ചു. ഇയാള്‍ക്ക് മാനസിക രോഗമൊന്നുമില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടുന്നതും സ്ത്രീകള്‍ പുരുഷന്മാരുടെ വേഷം കെട്ടുന്നതും യുഎഇ നിയമപ്രകാരം കുറ്റകരമാണ്.
സ്ത്രീയുടെ വേഷം ധരിച്ച് മേക്കപ്പ് ചെയ്ത ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നായിരുന്നു കുറ്റം. പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ കേസ് പിന്നീട് അപ്പീല്‍ കോടതിയിലെത്തിയപ്പോള്‍ ഇയാളെ മാനസിക രോഗ ചികിത്സാ കേന്ദ്രത്തില്‍ അയച്ച് ചികിത്സ നല്‍കാനായിരുന്നു വിധി. വിദഗ്ദ പരിശോധനയില്‍ ഇയാള്‍ക്ക് മാനസിക രോഗമൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രോസിക്യൂഷന്‍ ഫെഡറല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഇതിലാണ് കോടതി ജയില്‍ ശിക്ഷ ശരിവെച്ചത്.

Read More

Thursday, March 14, 2019

നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാതെയും നികുതിവെട്ടിച്ചുമുള്ള വ്യാജ സിഗരറ്റ‌് വിൽപ്പന പൊടിപൊടിക്കുന്നു

fake cigarettes selling in Alappuzha

ആലപ്പുഴ: വ്യാജ സിഗരറ്റ‌് നിർമാതാക്കളും വിൽപനക്കാരും ആലപ്പുഴയില്‍ പിടി മുറുക്കുന്നു. ആപ്പിൾ, മുന്തിരി, പേരയ‌്ക്ക, സ‌്ട്രോബറി തുടങ്ങി ജാതിക്കയും ഗ്രാമ്പൂവും വരെ പുകയിലയിൽ നിറച്ച‌് വ്യാജ സിഗരറ്റ‌് നിർമാതാക്കളും വിൽപനക്കാരും കൊയ്യുന്നത് കോടികളാണ്. നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാതെയും നികുതിവെട്ടിച്ചുമുള്ള സിഗരറ്റ‌് വിൽപനയാണ് നഗരത്തില്‍ സജീവമാകുന്നത്. രുചി വൈവിധ്യവും കൂടുതൽ ലഹരിയും വാഗ‌്ദാനംചെയ‌്ത‌് വിദേശ ബ്രാൻഡ‌് എന്ന പേരിൽ വൻവില ഈടാക്കിയാണ‌് വിൽപന. 

അന്താരാഷ‌്ട്ര സിഗരറ്റ‌് ബ്രാൻഡുകളായ മോണ്ട‌്, 555, ബ്ലാക്ക‌്, ഡൺഹിൽ, എസ്സെ എന്നിവയുടെ പേരിലാണ‌് വ്യാജൻ വിൽപനയ‌്ക്കെത്തിക്കുന്നത‌്. രുചി വൈവിധ്യത്തിന്‍റെ പേരിൽ വിദ്യാർഥികളെയും യുവാക്കളെയുമാണ‌് ഇത്തരം ഇനങ്ങൾ കൂടുതൽ ആകർഷിക്കുന്നത‌്. കേരളത്തിന‌് സിഗരറ്റ‌് വിൽപനയിലൂടെ പ്രതിമാസം നൂറുകോടിയോളം രൂപ നികുതിയിനത്തിൽ ലഭിക്കുന്നുണ്ടെന്നാണ‌് കണക്ക‌്. എന്നാൽ വ്യാജൻമാർ വിപണിയിൽ പിടിമുറുക്കിയതോടെ നികുതിവരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട‌്. 
വ്യാജൻമാരുടെ വിൽപനയിലൂടെ 20 കോടിയിലധികം രൂപ പ്രതിമാസം നികുതിനഷ്ടമുണ്ടെന്ന‌് ഈ രംഗത്തുള്ളവർ പറയുന്നു. പുകവലി/പുകയില ആരോഗ്യത്തിന‌് ഹാനികരമാണെന്ന സചിത്ര മുന്നറിയിപ്പ‌് പുകയില ഉൽപന്നങ്ങളുടെ പാക്കറ്റിൽ 80 ശതമാനം ഭാഗത്ത‌് പ്രസിദ്ധീകരിക്കണമെന്ന‌് നിയമമുണ്ട‌്‌. എന്നാൽ വ്യാജ ബ്രാൻഡുകളിൽ ഇത്തരം അറിയിപ്പുകളില്ല. ഉൽപാദന തീയതി, പരമാവധി വിൽപന വില എന്നീ വിവരങ്ങളും ഇത്തരം ബ്രാൻഡുകളുടെ പാക്കറ്റുകളിലില്ല. അടുത്തിടെ ഇത്തരം ബ്രാൻഡുകൾ കടത്തുകയായിരുന്ന വാഹനങ്ങൾ പാല, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിൽനിന്ന‌് പൊലീസ‌് പിടികൂടിയിരുന്നെങ്കിലും ഇവയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 
കടക്കാർക്ക‌് 100 രൂപ മുതൽ 150 രൂപ വരെ വിലയ‌്ക്കാണ‌് മൊത്തക്കച്ചവടക്കാർ 20 എണ്ണമടങ്ങിയ ഇത്തരം പാക്കറ്റ‌് സിഗരറ്റ‌് നൽകുന്നത‌്. ഒരെണ്ണത്തിന‌് 15 രൂപമുതൽ മുകളിലേക്കാണ‌് കടക്കാർ ഈടാക്കുന്ന വില. വൻലാഭം ലഭിക്കുമെന്നതിനാൽ ചെറുകിട കച്ചവടക്കാരും ഇത്തരം ബ്രാൻഡുകളുടെ വിൽപന പ്രോത്സാഹിപ്പിക്കുന്നുണ്ട‌്‌. വിദേശസഞ്ചാരികൾ ധാരാളമെത്തുന്ന ആലപ്പുഴയിൽ ഇത്തരം സിഗരറ്റിന്‍റെ വിൽപ്പന പൊടിപൊടിക്കുകയാണ‌്. ബീച്ചുൾപ്പെടെ പട്ടണത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇത്തരം സിഗരറ്റ‌് ഇനങ്ങൾ ലഭിക്കും. 


Read More

ഓൺലൈനിൽ നിന്നും ഭക്ഷണം വാങ്ങി; പൊതി തുറന്നപ്പോൾ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

40 dead cockroaches finds in takeaway meals


ഇന്ന് എന്തിനും ഏതിനും ഓൺലൈൻ സൗകര്യം ഉപയോ​ഗിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങി അമിളി പറ്റിയവരുടെ ധാരാളം വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുമുണ്ട്.  അത്തരത്തിൽ ഓൺലൈനിൽ നിന്നും ഭക്ഷണം വാങ്ങിയ യുവതിക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ  വ്യാപകമായി പ്രചരിക്കുന്നത്.
ചൈനയിൽ നിന്നുള്ള ഒരു യുവതിയും സുഹൃത്തുക്കളുമാണ് ഓൺലൈനായി ഭക്ഷണം ഓര്‍ഡർ ചെയ്തത്. എന്നാൽ കൈയ്യിൽ കിട്ടിയ ഭക്ഷണപ്പൊതി അഴിച്ചു നോക്കിയപ്പോൾ കണ്ടത്  40ഓളം ചത്ത പാറ്റകളെയാണ്.

ആദ്യം ഒരു പാറ്റയെ ആണ് ഭക്ഷണത്തിൽ കണ്ടത്. എന്നാൽ സംശയം തോന്നി വീണ്ടും പരിശോധിച്ചപ്പോൾ 40ഓളം പാറ്റകളെ ഭക്ഷണത്തിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവർ പാറ്റകളെ ഒരു ടിഷ്യൂ പേപ്പറിൽ നിരത്തി വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് യുവതി ഭക്ഷണശാലയ്ക്കെതിരെ പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.


Read More

'വര്‍ഗീയ' പ്രതിഷേധം; സര്‍ഫ് എക്സല്‍ പരസ്യം പത്ത് മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുന്നു

Related image


യൂട്യൂബ് പരസ്യം ഏറ്റെടുത്തവര്‍ ഇതില്‍ എവിടെയാണ് ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. രണ്ടാഴ്ച കൊണ്ട് പത്ത് മില്യണ്‍ കാഴ്ചക്കാരുമായി പരസ്യം കുതിക്കുകയാണ്


ദില്ലി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കീഴിലുള്ള അലക്കുപൊടിയായ സര്‍ഫ് എക്സലിന്‍റെ പുതിയ പരസ്യത്തിനെതിരായ വര്‍ഗീയ വാദികളുടെ പ്രതിഷേധം പരസ്യത്തിന് മുതല്‍കൂട്ടാകുന്നു. മതസൗഹാര്‍ദ്ദ സന്ദേശം പകരുന്ന പരസ്യം ഹിന്ദു ആഘോഷങ്ങളില്‍ ഒന്നായ ഹോളിയെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വാദികള്‍ രംഗത്ത് എത്തിയത്. പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാമെന്നും ആരോപിച്ച് ട്വിറ്ററില്‍ അടക്കം സര്‍ഫ് എക്സലിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും സജീവമായിരുന്നു.
മതനിരപേക്ഷ സമൂഹം ഇതിനെതിരെ നിലയുറപ്പിച്ചതോടെ പരസ്യം വൈറലാകുകയായിരുന്നു. യൂട്യൂബ് പരസ്യം ഏറ്റെടുത്തവര്‍ ഇതില്‍ എവിടെയാണ് ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. രണ്ടാഴ്ച കൊണ്ട് പത്ത് മില്യണ്‍ കാഴ്ചക്കാരുമായി പരസ്യം കുതിക്കുകയാണ്.
നിറങ്ങളുടെ ഉത്സവമായ ഹോളി ദിനത്തില്‍ കൂട്ടുകാര്‍കിടയിലേക്ക് പെണ്‍കുട്ടി സൈക്കിളില്‍ എത്തുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്. തുടര്‍ന്ന് കൂട്ടികള്‍ എല്ലാവരും ചേര്‍ന്ന് ചായം പെണ്‍കുട്ടിക്ക് നേരെ വാരി എറിയും. കൂട്ടുകാരുടെ കൈയ്യിലെ എല്ലാ ചായവും തീരുമ്പോഴാണ് കൂട്ടുകാരനായ മുസ്ലിം സുഹൃത്തിനെ പെണ്‍കുട്ടി വിളിക്കുക്കയും സൈക്കിളില്‍ പള്ളിയില്‍ എത്തിക്കുകയും ചെയ്യുന്നത്. പള്ളിക്ക് മുന്നില്‍ ഇറക്കി വിടുമ്പോള്‍ നിസ്കരിച്ച ശേഷം വേഗം എത്താമെന്ന് പറഞ്ഞാണ് കുട്ടി പടികള്‍ കയറി പോകുന്നത്.


Read More
Don't Miss this Great Product , Buy it NOW !
Published By Gooyaabi Templates