Showing posts with label ENTERTAINMENT. Show all posts
Showing posts with label ENTERTAINMENT. Show all posts

Monday, March 25, 2019

റിലീസിന് മുമ്പ് വമ്പന്‍ ട്വിസ്റ്റ്; ലൂസിഫറില്‍ പൃഥ്വിരാജും!

Prithviraj acts in Lucifer movie

കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തിലൊരുങ്ങുന്ന  ലൂസിഫര്‍. മോഹന്‍ലാല്‍ നായകാനായെത്തുന്ന ചിത്രത്തിന്‍റെ 27-ാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ലൂസിഫറില്‍ പൃഥ്വിരാജ് അഭിനയിക്കുന്നു എന്നുളളതാണ് ഏറ്റവും പുതിയ വിവരം. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ അവസാന ക്യാരക്ടര്‍ പോസ്റ്ററിലാണ് ആരാധകര്‍ക്കായി പൃഥ്വിരാജ് സൂക്ഷിച്ച സര്‍പ്രൈസ് പുറത്താകുന്നത്. പൃഥ്വി തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വിവരം പുറത്തുവിട്ടത്. സയെദ് മസൂദ് എന്ന കഥാപാത്രത്തെയാണ് ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുക. 
മാര്‍ച്ച് 28ന് റിലീസ് ചെയ്യുന്ന ലൂസിഫറിന്‍റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി 26 ദിവസങ്ങളിലായി 26 കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആരും പ്രതീക്ഷിക്കാത്ത വമ്പന്‍ ട്വിസ്റ്റുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ 27-ാമന്‍ ആരെന്നുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുന്നതിനിടെയാണ് പൃഥ്വിരാജ് സര്‍പ്രൈസ് പുറത്ത് വിട്ടത്. 
പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രതിനായകനാവുന്നത് വിവേക് ഒബ്റോയ് ആണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ലൂസിഫറില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായി കലാഭവന്‍ ഷാജോണ്‍ എത്തുന്നു.ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.
ആദ്യമായാണ് പൃഥ്വിരാജും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. തിയേറ്റര്‍ കീഴടക്കാന്‍ മോഹന്‍ലാലിനൊപ്പം പൃഥിയും എത്തുന്നെന്ന വാര്‍ത്ത ആഘോഷമാക്കുകയാണ് ആരാധകര്‍.

Read More

Thursday, March 21, 2019

'രാജുവിന്റെ ഷോട്ടുകള്‍ വിസ്മയിപ്പിക്കുന്നത്'; 'ലൂസിഫര്‍' ട്രെയ്‌ലറിനെക്കുറിച്ച് വൈശാഖ്

vysakh about lucifer trailer

ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ ഒരേ സീസണില്‍ തീയേറ്ററുകളിലേക്ക് എത്തുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫറും' മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മധുരരാജ'യും. 28ന് തീയേറ്ററുകളിലെത്താനൊരുങ്ങുന്ന ലൂസിഫറിന്റെ ട്രെയ്‌ലറും വിഷുവിനെത്തുന്ന മധുരരാജയുടെയും ടീസറും ഇന്നലെ യുട്യൂബില്‍ റിലീസ് ചെയ്തു. ഇരു വീഡിയോകള്‍ക്കും വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ സംവിധാന സംരംഭത്തില്‍ തന്നെ പൃഥ്വിരാജ് തന്നെ വിസ്മയിപ്പിച്ചെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മധുരരാജയുടെ സംവിധായകന്‍ വൈശാഖ്.
'രാജുവിന്റെ വിസ്മയിപ്പിക്കുന്ന ഷോട്ടുകള്‍, മനസ് കീഴടക്കുന്ന ലാലേട്ടന്‍, ഗംഭീര ട്രെയ്‌ലര്‍, ലൂസിഫര്‍ ടീമിന് എല്ലാ ആശംസകളും' എന്ന വരികളോടെയാണ് വൈശാഖ് ലൂസിഫറിന്റെ ട്രെയ്‌ലര്‍ ലിങ്ക് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.


മലയാളത്തിലെ തന്നെ എക്കാലത്തെയും വലിയ ബോക്‌സ്ഓഫീസ് ഹിറ്റ് ആയിരുന്ന 'പുലിമുരുകന്' ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. മമ്മൂട്ടിയെ നായകനാക്കി 2010ല്‍ ഒരുക്കിയ 'പോക്കിരിരാജ'യിലെ 'രാജ' എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് മധുരരാജ. വൈശാഖിന്റെ അരങ്ങേറ്റചിത്രമായിരുന്നു പോക്കിരിരാജ. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നത്.


Read More

Tuesday, March 19, 2019

ഷെയ്‍ന്‍ നിഗം നായകനാകുന്ന ഇഷ്‍കിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്

ishq new poster out

തിരുവനന്തപുരം: മലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനായ ഷെയ്ൻ നിഗം നായകനാകുന്ന 'ഇഷ്‍കി'ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ദിലീപാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഷെയ്ൻ നിഗം നായകനാകുന്ന ഇഷ്‍കിന്‍റെ സംവിധാനം നവാഗതനായ അനുരാജ് മനോഹറാണ്. 
'ഇഷ്ക്'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് മമ്മൂട്ടിയാണ്.  കുറ്റിത്താടിയും, ചുണ്ടില്‍ എരിയുന്ന സിഗററ്റുമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഷെയിന്‍ പ്രത്യക്ഷപ്പെട്ടത്. പ്രിഥ്വിരാജ്‌ നായകനായ എസ്രയിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായിക. ചിത്രത്തിന്‍റെ തിരക്കഥ രതീഷ് രവിയും സംഗീതം ഷാന്‍ റഹ്‍മാനുമാണ്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്‍റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

Thursday, March 14, 2019

'അഡാറ് ലവി'ന്റെ ക്ലൈമാക്‌സ് എന്തുകൊണ്ട് മാറ്റി? ഒമര്‍ ലുലുവിന്റെ മറുപടി




പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തുന്നു. സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകരില്‍ പലര്‍ക്കും ക്ലൈമാക്‌സിനോട് പൊരുത്തപ്പെടാനാവുന്നില്ലെന്നും അതിനാല്‍ 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള മറ്റൊരു ക്ലൈമാക്‌സ് പുതുതായി ഷൂട്ട് ചെയ്‌തെന്നും  പറഞ്ഞു. 'ക്ലൈമാക്‌സ് മാറ്റുന്നതിനൊപ്പം ചിത്രത്തിന്റെ ദൈര്‍ഘ്യം 10 മിനിറ്റ് വെട്ടിക്കുറച്ച് 2.15 മണിക്കൂര്‍ ആക്കിയിട്ടുമുണ്ട്.' ഒപ്പം എഡിറ്റ് ചെയ്ത പതിപ്പിന്റെ പശ്ചാത്തലസംഗീതത്തില്‍ ഗോപി സുന്ദറിന്റെ പങ്കാളിത്തമുണ്ടാവുമെന്നും ഒമര്‍ ലുലു പറയുന്നു. ഇന്നായിരുന്നു ക്ലൈമാക്‌സിന്റെ റീ ഷൂട്ട്. ക്ലൈമാക്‌സ് മാറ്റിയ പതിപ്പ് ബുധനാഴ്ച നൂണ്‍ഷോ മുതലാവും തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. 
"ഒരു റിയലിസ്റ്റിക് ക്ലൈമാക്‌സ് ആയിരുന്നു സിനിമയുടേത്. പക്ഷേ അത് നമ്മുടെ പ്രേക്ഷകര്‍ക്ക് താങ്ങാന്‍ പറ്റുന്നില്ല. കുറേ ആളുകള്‍ വിളിച്ചിട്ട് അങ്ങനെ അഭിപ്രായം പറഞ്ഞു. റീഷൂട്ട് ചെയ്യാമെന്നായിരുന്നു നിര്‍മ്മാതാവിന്റെയും അഭിപ്രായം." സിനിമയ്ക്ക് ലഭിക്കുന്ന നെഗറ്റീവ് പ്രതികരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് റിലീസിന് മുന്‍പേ ഡീഗ്രേഡിംഗ് നേരിട്ട സിനിമയാണിതെന്ന് ഒമറിന്റെ മറുപടി. "പ്രിയാ വാര്യരോടുള്ള ദേഷ്യമാണെന്നാണ് തുടക്കം മുതല്‍ ഡീഗ്രേഡ് ചെയ്ത ചിലര്‍ ഇപ്പോള്‍ പറയുന്നത്. അവരാണ് നെഗറ്റീവ് പബ്ലിസിറ്റി കൊടുത്ത ഒരു വിഭാഗം. പക്ഷേ സിനിമ കണ്ടവര്‍ക്കൊക്കെ ഒരുവിധം ഇഷ്ടമായി. പക്ഷേ അവര്‍ക്കും മറ്റുള്ളവര്‍ക്ക് പ്രിഫര്‍ ചെയ്യാന്‍ മടിയുണ്ട്. അതിന് കാരണം ക്ലൈമാക്‌സ് ആണ്. എന്റെ ആദ്യ രണ്ട് സിനിമകളിലും കോമഡി മാത്രമാണ് ഉണ്ടായിരുന്നത്. അത്തരം സിനിമകള്‍ ചെയ്ത എന്നില്‍ നിന്ന് ഇത്തരമൊരു ക്ലൈമാക്‌സ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല."
എഡിറ്റ് ചെയ്ത പതിപ്പിലെ ഗോപി സുന്ദറിന്റെ പങ്കാളിത്തത്തെക്കുറിച്ചും ഒമര്‍ പറയുന്നു. "പുതുതായി ഷൂട്ട് ചെയ്ത ക്ലൈമാക്‌സിന് പശ്ചാത്തല സംഗീതം നല്‍കുന്നത് ഗോപി സുന്ദറാവും. ഒപ്പം സിനിമയുടെ മറ്റ് ചില ഭാഗങ്ങളിലെ പശ്ചാത്തലസംഗീതത്തിലും ഗോപി സുന്ദറിന്റേതായി ചില കറക്ഷന്‍സ് ഉണ്ടാവും", ഒമര്‍ ലുലു പറഞ്ഞവസാനിപ്പിക്കുന്നു
Read More
Don't Miss this Great Product , Buy it NOW !
Published By Gooyaabi Templates