Wednesday, March 13, 2019

വാട്‌സാപ്പില്‍ വൈറലാക്കാന്‍ ഇനി പാടുപെടും; നിയന്ത്രണം ഇനിയുമുണ്ടെന്ന് കമ്പനി


ന്യൂഡല്ഹി: വ്യാജവാര്ത്തകളും തെറ്റദ്ധാരണകളും പ്രചരിക്കുന്നത് നിയന്ത്രിക്കാന് നടപടികള് സ്വീകരിച്ചതായി വാട്സാപ്പ് ഇന്ത്യ മേധാവി അഭിജിത്ത് ബോസ്. സ്വകാര്യ സന്ദേശങ്ങള് അയക്കുന്നത് തന്നെയാണ് സുരക്ഷയ്ക്ക് പ്രാഥമികമായി വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വൈറല് ഉള്ളടക്കങ്ങളെ നിയന്ത്രിക്കാന് ഇതുവരെ സ്വീകരിച്ച നടപടികള് ഞങ്ങള് സന്തുഷ്ടരാണ്. എന്നാല് തീര്ന്നിട്ടില്ല. ഇനിയും ഞങ്ങള്ക്ക് ഏറെ ചെയ്യാന് കഴിയും ബോസ് പറഞ്ഞു.
ഈ വര്ഷമാണ് വാട്സാപ്പ് ഇന്ത്യയുടെ മേധാവിയായ്അഭിജിത്ത് ബോസ് ചുമതലേറ്റത്. ഗുരുഗ്രാം ആസ്ഥാനമാക്കിയാണ് വാട്സാപ്പിന്റെ ഇന്ത്യന് ശാഖ പ്രവര്ത്തിക്കുന്നത്.
20 കോടിയിലധികം സ്ഥിരം ഉപയോക്താക്കളുണ്ട് ഇന്ത്യയില്. വാട്സാപ്പിന്റെ വലിയ വിപണിയാണ് ഇന്ത്യ. ആഗോള തലത്തില് 150 കോടിയിലധികം ഉപയോക്താക്കളുണ്ട്.
ഏറെ നാളുകളായി ഇന്ത്യന് ഭരണകൂടത്തില് നിന്നും വാട്സാപ്പ് സമ്മര്ദ്ദം നേരിടുന്നുണ്ട്. വാട്സാപ്പ് വഴി പ്രചരിക്കുന്ന വ്യാജവാര്ത്തകളേയും, തെറ്റായ വിവരങ്ങളെയും നിയന്ത്രിക്കണമെന്നും ഭീകരവാദം ഉള്പ്പടെയുള്ള ആവശ്യങ്ങള്ക്ക് വാട്സാപ്പ് ഉപയോഗിക്കപ്പെടുന്നത് ഒഴിവാക്കണം എന്നുമാണ് പ്രധാന ആവശ്യം.
ഇതിനെ തുടര്ന്ന്. സന്ദേശങ്ങള് ഫോര്വേഡ് ചെയ്യാന് സാധിക്കുന്ന പരമാവധി ചാറ്റുകളുടെ എണ്ണം അഞ്ചാക്കി കുറച്ചിരുന്നു. ഇന്ത്യയില് അവതരിപ്പിച്ച ഈ ഫീച്ചര് പിന്നീട് ആഗോള തലത്തില് കൊണ്ടുവരികയും ചെയ്തു. കൂടാതെ ഫോര്വാഡ് ലേബല്, സസ്പീഷ്യസ് ലിങ്കുപോലുള്ള മുന്നറിയിപ്പ് സംവിധാനങ്ങളും വാട്സാപ്പ് അവതരിപ്പിച്ചു.
വാട്സാപ്പ് പേമെന്റ് സേവനം അവതരിപ്പിക്കുക എന്നതായിരിക്കും. വാട്സാപ്പ് ഇന്ത്യയുടെ പ്രധാന ഉദ്യമങ്ങളില് ഒന്ന്. പ്രാദേശികമായി വിവരങ്ങള് സൂക്ഷിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്ന്ന് വാട്സാപ്പ് പേമെന്റ് സംവിധാനം ഇപ്പോഴും ഔദ്യോഗികമായി അവതരിപ്പിക്കാന് കമ്പനിക്ക് സാധിച്ചിട്ടില്ല. ഈ ഫീച്ചര് ഇപ്പോഴും ബീറ്റാ മോഡിലാണുള്ളത്.
Share This

No comments:

Post a Comment

Don't Miss this Great Product , Buy it NOW !
Published By Gooyaabi Templates