Friday, March 22, 2019

മുംബൈ ഇന്ത്യന്‍സിന് ഇരട്ട പ്രഹരം; മലിംഗയ്ക്ക് പിന്നാലെ മറ്റൊരു താരം കൂടി പിന്‍മാറി

IPL 2019 Adam Milne pulls out of the tournament

മുംബൈ: സൂപ്പര്‍ പേസര്‍ ലസിത് മലിംഗയ്ക്ക് ഐ പി എല്‍ 12-ാം എഡിഷനിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും എന്ന വാര്‍ത്തയ്ക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സിന് മറ്റൊരു തിരിച്ചടി കൂടി. പരിക്കേറ്റ ന്യൂസീലന്‍ഡ് വലംകൈയന്‍ പേസര്‍ ആദം മില്‍നെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി. താരലേലത്തില്‍ 75 ലക്ഷം രൂപയ്‌ക്കാണ് മുംബൈ മില്‍നെയെ ടീമിലെടുത്തത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മുന്‍പ് അഞ്ച് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 
മില്‍നെയ്ക്ക് പകരക്കാരനെ മുംബൈ തിരയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിന്‍ഡീസ് താരം അല്‍സാരി ജോസഫിനെ പകരക്കാരനായി എത്തിക്കാന്‍ ശ്രമം തുടങ്ങിയതായാണ് സൂചന. ടൂര്‍ണമെന്‍റില്‍ രണ്ട് പേസര്‍മാരുടെ അഭാവം മുംബൈയ്ക്ക് തിരിച്ചടിയാകും.
ശ്രീലങ്കയിലെ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ സൂപ്പര്‍ പ്രൊവിന്‍ഷ്യല്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നതിനാലാണ് മലിംഗയ്ക്ക് മുംബൈയുടെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകുന്നത്. മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമില്‍ ഇടം നേടുന്നതിനായാണ് മലിംഗ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. 

Share This

No comments:

Post a Comment

Don't Miss this Great Product , Buy it NOW !
Published By Gooyaabi Templates