ന്യുയോർക്ക്: ഗൂഗിളിന്റെ സ്മാർട്ട് മെസേജിംഗ് ആപ്ലിക്കേഷനായ ന്ധഅലോ’ സേവനം അവസാനിപ്പിക്കുന്നു. ചൊവാഴ്ച മുതൽ ആപ്ലിക്കേഷൻ വഴി സ്മാർട്ട് മെസേജുകൾ അയയ്ക്കാൻ സാധിക്കില്ലെന്നു ഗൂഗിൾ ഉപഭോക്താക്കളെ അറിയിച്ചു. ഇത് സംബന്ധിച്ചു കഴിഞ്ഞ ഡിസംബറിൽതന്നെ ഗൂഗിൽ സൂചന നൽകിയിരുന്നു. അലോയിലെ ചാറ്റ് ഗൂഗിളിന്റെ ഡ്രൈവ് വഴി സേവ് ചെയ്ത സൂക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
മെസേജിംഗ് രംഗത്തെ നിലവിലുള്ള അതികായരായ ഫേസ്ബുക്കിനെയും വാട്ട്സ്ആപ്പിനെയും നേരിടുക എന്ന ഉദ്ദേശത്തോടെയാണ് ഗൂഗിൾ അലോ പുറത്തിറക്കിയത്. സ്മാർട്ട് റിപ്ലേയായിരുന്നു അലോയുടെ ഏറ്റവും വലിയ സവിശേഷത. ട്രാൻസ്പോർട്ട് ലെയർ സെക്യൂരിറ്റി ഉപയോഗിച്ചാണ് അലോയിലെ എല്ലാ ചാറ്റുകളും എൻക്രിപ്റ്റ് ചെയ്തിരുന്നത്. അലോയിൽ രജിസ്റ്റർ ചെയ്യാൻ ഇ മെയിൽ ഐഡി ആവശ്യമായിരുന്നില്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതത്തേിന്റെ പിന്തുണയോടെയാണ് അലോ പ്രവർത്തിച്ചത്. ഗൂഗിൾ ഇന്റർനെറ്റ് സെർച്ചിന്റെ സേവന മികവും മെസേജിംഗ് വിൻഡോയിലേക്ക് കൊണ്ടുവരാൻ അലോക്ക് സാധിച്ചു. മെഷിൻ ലാംഗ്വേജ് സാങ്കതേികവിദ്യയുപയോഗിച്ച് മെസേജുകൾക്ക് മറുപടി നൽകാനും ചാറ്റിംഗിനിടെ ഗൂഗിളിൽ തപ്പി വിവരങ്ങൾ സമ്മാനിക്കാനുമൊക്കെ അലോ സൗകര്യമൊരുക്കിയിരുന്നു.
അതേസമയം, അമേരിക്കയുടെ ചാര രഹസ്യങ്ങൾ പുറത്തുവിട്ട എഡ്വേർഡ് സ്നോഡൻ അലോയ്ക്കെതിരേ രംഗത്തെത്തിയിരുന്നു. എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് എന്ന രഹസ്യകോഡിൽ അലോ പ്രവർത്തിക്കുമെന്നാണ് ആദ്യം ഗൂഗിൾ പറഞ്ഞത്. എന്നാൽ, ഈ സാങ്കേതികവിദ്യ ഗൂഗിൾ പിന്നീടുപേക്ഷിച്ചു. ഇതു സ്വകാര്യതയിേ·ലുള്ള വെല്ലുവിളിയാണെന്നാണു സ്നോഡൻ അഭിപ്രായപ്പെട്ടത്.

No comments:
Post a Comment