Monday, March 25, 2019

സംസ്ഥാനത്ത് കൊടുംചൂട്: സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു

sun stroke warning continues to three days

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു. വയനാട്, ഇടുക്കി ഒഴികെയുളള 12 ജില്ലകളിലും മൂന്ന് ദിവസത്തേക്ക് കൂടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നിറിയിപ്പ്. 
ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദധര്‍ അറിയിച്ചു. മറ്റ് എട്ട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. എല്‍നീനോ പ്രതിഭാസത്തിന്‍റെ സ്വാധീനം തുടരുന്നതിനാല്‍ വേനല്‍മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. 
ഇന്നലെ 41 ഡിഗ്രീ സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയില്‍ മൂന്ന് പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. ഷൊര്‍ണ്ണൂര്‍, നന്ദിയോട്, കണ്ണാടി എന്നീ സ്ഥലങ്ങളിലുള്ളവരാണ് സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. കൊല്ലം പുനലൂരില്‍ ഒരു യുവാവിനും ഇന്നലെ സൂര്യാഘാതമേറ്റിരുന്നു. പ്രതീക്ഷിച്ച രീതിയില്‍ വേനല്‍ മഴ പെയ്യാത്തതാണ് സംസ്ഥാനത്തെ തിളച്ച ചൂടിലേക്ക് തള്ളിവിട്ടത്.

Share This

No comments:

Post a Comment

Don't Miss this Great Product , Buy it NOW !
Published By Gooyaabi Templates